തൃശൂരിൽ പേ വിഷബാധ ലക്ഷണം കാണിച്ച തെരുവുനായ നിരീക്ഷണത്തിൽ
തൃശൂർ: ഗുരുവായൂർ തിരുവെങ്കിടത്ത് പേ വിഷബാധ ലക്ഷണം കാണിച്ച തെരുവുനായയെ പിടികൂടി നിരീക്ഷണത്തിലാക്കി. കഴിഞ്ഞ രണ്ടുദിവസമായി പ്രദേശത്ത് ഭീതി പരത്തിയിരുന്ന നായ നാട്ടുകാർക്കും വളർത്തുമൃഗങ്ങൾക്കും നേരെ ആക്രമണസ്വഭാവം പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം കുറുനരിയുടെ ആക്രമണത്തിൽ പ്രദേശത്തെ ഏതാനും നായകൾക്ക് കടിയേറ്റിരുന്നു.
ഇവയിൽ മൂന്ന് നായകൾ പിന്നീട് ചത്തതോടെയാണ് ആശങ്ക വർധിച്ചത്. ഇന്നലെ പുലർച്ചെ മുതൽ റെയിൽവേ നടപ്പാതയ്ക്ക് മുകളിലായി നായ തമ്പടിച്ചതോടെ യാത്രക്കാരും ഭീതിയിലായി. നായയുടെ ആക്രമണസ്വഭാവം കണക്കിലെടുത്ത് നാട്ടുകാർ വാർഡ് കൗൺസിലറെ വിവരം അറിയിക്കുകയായിരുന്നു. വാർഡ് കൗൺസിലർ മിഗ്‌നേഷ് മോഹന്റെ നിർദ്ദേശപ്രകാരം സിവിൽ ഡിഫൻസ് വളണ്ടിയർ പ്രബീഷ് ഗുരുവായൂർ സ്ഥലത്തെത്തി നായയെ പിടികൂടി നിരീക്ഷണത്തിലാക്കി.
.jpg)

