തൃശൂരിൽ നാലുവയസുകാരനു തെരുവു നായയുടെ കടിയേറ്റു
Apr 28, 2026, 16:20 IST
തൃശൂര്‍: ചെറുതുരുത്തി ദേശമംഗലം ഈസ്റ്റ് പല്ലൂര്‍ പൂവാരത്തുടി വീട്ടില്‍ മുസ്തഫയുടെ മകന്‍ നാലു വയസ്സുകാരന്‍ മുഹമ്മദ് ലാസിലിനു തെരുവുനായയുടെ കടിയേറ്റു. കവിളിലും കയ്യിലും പരുക്കേറ്റു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
.jpg)

