തൃശൂരിൽ അമ്മായിയമ്മയെ മരുമകൻ കുത്തി പരിക്കേൽപ്പിച്ചു
Tue, 16 May 2023

തൃശൂർ: അമ്മായിയമ്മയെ മരുമകൻ കുത്തി പരിക്കേൽപ്പിച്ചു. തൃശൂർ അന്തിക്കാട് സ്വദേശി ഓമനയ്ക്കാണ് (62) പരിക്കേറ്റത്.ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഓമനയുടെ മരുമകൻ മണലൂർ സ്വദേശി നിധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.കുടുംബ പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.