തൃശൂർ സ്കൂളിൽ വെടിവെച്ച സംഭവം; പ്രതി ജഗന് ജാമ്യം

google news
tcr
പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നിർദ്ദേശം

തൃശൂർ: തൃശൂർ സ്കൂളിൽ വെടിവെച്ച സംഭവത്തിൽ പ്രതി ജഗന് ജാമ്യം. ജാമ്യം ലഭിച്ച പ്രതിയെ മാനസികാരോഗ്യകേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്നാണ് വിവരം.

പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നിർദ്ദേശം. ജഗൻ 3 വർഷമായി മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയെന്ന് കുടുംബം പൊലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ ചികിത്സാ രേഖകളും ഹാജരാക്കിയിട്ടുണ്ട്.

തൃശൂർ വിവേകോദയം സ്കൂളിലാണ് പൂർവ വിദ്യാർത്ഥി എയർഗണ്ണുമായെത്തി വെടിവെപ്പ് നടത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. പ്രധാനമായും രണ്ട് കുറ്റങ്ങൾക്ക് കേസെടുത്തിരിക്കുന്നത്. അതിക്രമിച്ചു കയറി, ഭീഷണിപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തി തൃശൂർ ഈസ്റ്റ് പൊലീസാണ് ജഗനെതിരെ കേസെടുത്തത്.

Tags