തൃശൂരിൽ സ്കൂള്‍ വിദ്യാര്‍ഥികളുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ ഫോണില്‍ സൂക്ഷിച്ച പ്രിൻസിപ്പല്‍ അറസ്റ്റില്‍

arrest1

പഠനാവശ്യങ്ങള്‍ക്കായി പ്രിൻസിപ്പല്‍ തന്റെ മൊബൈല്‍ ഫോണ്‍ വിദ്യാർഥികള്‍ക്ക് നല്‍കിയിരുന്നു. ഫോണ്‍ ഉപയോഗിക്കുന്നതിനിടെ ഗാലറി പരിശോധിച്ച വിദ്യാർഥികള്‍ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ കണ്ടെത്തുകയായിരുന്നു

കുന്നംകുളം: വിദ്യാർഥികളുടെ ചിത്രങ്ങള്‍ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി മൊബൈല്‍ ഫോണില്‍ സൂക്ഷിച്ച ഹയർ സെക്കൻഡറി സ്കൂള്‍ പ്രിൻസിപ്പല്‍ അറസ്റ്റില്‍.അടാട്ട് ചിറ്റിലപ്പിള്ളി വാലിക്കോടത്ത് വീട്ടില്‍ സജു വർഗീസിനെയാണ് (48) കുന്നംകുളം പോലീസ് പിടികൂടിയത്.

പഠനാവശ്യങ്ങള്‍ക്കായി പ്രിൻസിപ്പല്‍ തന്റെ മൊബൈല്‍ ഫോണ്‍ വിദ്യാർഥികള്‍ക്ക് നല്‍കിയിരുന്നു. ഫോണ്‍ ഉപയോഗിക്കുന്നതിനിടെ ഗാലറി പരിശോധിച്ച വിദ്യാർഥികള്‍ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ കണ്ടെത്തുകയായിരുന്നു വിദ്യാർഥികളുടെയും മറ്റ് അധ്യാപകരുടെയും പരാതിയെത്തുടർന്ന് ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

 

Tags