രേഖകളില്ലാത്ത പിക്കപ്പ് അതിർത്തി കടന്നെത്തിയത് വണ്ടിയേക്കാൾ വലുപ്പമുള്ള ബോട്ടുമായി ; പിടികൂടി തൃശ്ശൂർ ആർടിഒ
രേഖകളില്ലാത്ത പിക്കപ്പ് അതിർത്തി കടന്നെത്തിയത് വണ്ടിയേക്കാൾ വലുപ്പമുള്ള ബോട്ടുമായി ; പിടികൂടി തൃശ്ശൂർ ആർടിഒ
Nov 5, 2025, 08:58 IST
തൃശൂർ : തിരുനെൽവേലിയിൽ നിന്ന് ബേപ്പൂരിലേക്ക് ഫൈബർ വള്ളവുമായി പോവുകയായിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ഒരു പിക്കപ്പ് വാഹനം തൃശ്ശൂർ ആർടിഒ എൻഫോഴ്‌സ്‌മെൻ്റ് വിഭാഗം തടഞ്ഞു. വാഹനത്തിന് ഫിറ്റ്‌നസ്, പൊല്യൂഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് എന്നിവയുണ്ടായിരുന്നില്ല.
tRootC1469263">വാഹനത്തിൻ്റെ നീളത്തേക്കാൾ ഇരട്ടിയിലധികം നീളമുള്ള ബോട്ടാണ് സുരക്ഷിതമല്ലാത്ത രീതിയിൽ മുകളിൽ കെട്ടിവെച്ച് അതിർത്തി കടന്ന് കോഴിക്കോട് ലക്ഷ്യമാക്കി എത്തിയിരുന്നത്. തിരുനെൽവേലിയിൽ നിന്ന് പുറപ്പെട്ട വാഹനം ബേപ്പൂർ സ്വദേശി സി.പി. മുഹമ്മദ് നിസ്സാമിൻ്റെ ബോട്ടാണ് കൊണ്ടുപോയിരുന്നത്. പിക്കപ്പ് വാഹനം തിരുനെൽവേലി സ്വദേശിയുടേതാണ്.
.jpg)

