തൃശ്ശൂർ പൂരം: ഡ്രോൺ നിരീക്ഷണം ശക്തമാക്കും, ഇന്ന് മോക്ക് ഡ്രിൽ

thrissur pooram
thrissur pooram

തൃശ്ശൂർ: പൂരം ഒരുക്കങ്ങൾ വിലയിരുത്താൻ ഉദ്യോഗസ്ഥസംഘം തേക്കിൻകാട് മൈതാനത്തു പൂരം ചടങ്ങുകൾ നടക്കുന്ന വിവിധയിടങ്ങൾ സന്ദർശിച്ചു. നേരത്തേ കളക്ടറുടെ അധ്യക്ഷതയിൽ വകുപ്പുമേധാവികളുടെയും ദേവസ്വം അധികൃതരുടെയും യോഗം ചേർന്നു. വിവിധ വകുപ്പുകളുടെ പൂരം മുന്നൊരുക്കം യോഗം വിലയിരുത്തി.

tRootC1469263">

പൂരത്തിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 10.30-ന് തേക്കിൻകാട് മൈതാനത്ത് മോക്ക് ഡ്രിൽ നടക്കും. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കും. പൂരം വ്യാജപാസുകൾക്കെതിരേ കർശനമായ നടപടി സ്വീകരിക്കും. ശുചിത്വമിഷന്റെ നേതൃത്വത്തിൽ നിശ്ചിത അകലത്തിൽ ബോട്ടിൽ ബൂത്തുകളും വേസ്റ്റ് ബിന്നുകളും സ്ഥാപിക്കും. ആവശ്യത്തിന് ഇ-ടോയ്‌ലറ്റുകൾ ഒരുക്കും.

ഗതാഗതനിയന്ത്രണം, ക്രമസമാധാനം, ആവശ്യമായ ആംബുലൻസ്, സ്ട്രച്ചറുകൾ എന്നിവയും മെഡിക്കൽ-പോലീസ്-ഫയർഫോഴ്സ് സംഘത്തിന്റെ വിന്യാസവും യോഗം വിലയിരുത്തി. പൂരം ദിവസങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

Tags