തൃശൂർ പൂരം: നടുവിലാൽ-നായ്ക്കനാൽ പന്തലുകളുടെ കാൽനാട്ടി

Thrissur Pooram: The foot of the pandals is led by Naduvilal-Naikkanal
Thrissur Pooram: The foot of the pandals is led by Naduvilal-Naikkanal

തൃശൂർ: പൂരത്തിന്റെ വരവറിയിച്ച്  തിരുവമ്പാടി വിഭാഗത്തിന്റെ നടുവിലാൽനായ്ക്കനാൽ പന്തലുകളുടെ കാൽനാട്ടി. ആദ്യം നടുവിലാൽ പന്തലിന്റെ കാൽനാട്ടലാണ് നടത്തിയത്. കവുങ്ങ് ചെത്തി മിനുക്കി അലങ്കരിച്ച ശേഷമാണ് പന്തലുകൾക്ക് കാൽനാട്ടിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മേയർ എം.കെ. വർഗീസ്, പി. ബാലചന്ദ്രൻ എം.എൽ.എ, ഡിവിഷൻ കൗൺസിലർ പൂർണിമ സുരേഷ്, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വിജയൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ, സി.പി.എം. ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ, ഡി.സി.സി. പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, എ. നാഗേഷ്, ഡോ. സുന്ദർമേനോൻ, കെ. ഗിരീഷ്, പൂരം പ്രദർശന കമ്മിറ്റി സെക്രട്ടറി രവി തിരുവമ്പാടി എന്നിവർ പങ്കെടുത്തു. നടുവിലാൽ പന്തലിന്റെ നിർമാണച്ചുമതല ആരാധന പന്തൽ വർക്ക്‌സിന്റെ ഉടമ സെയ്തലവിക്കും നായ്ക്കനാൽ പന്തലിന്റെ ചുമതല ചേറൂരിലെ മണികണ്ഠൻ പള്ളത്തിനുമാണ്. പാറമേക്കാവിന്റെ പന്തൽ നിർമാണം പുരോഗമിക്കുകയാണ്.

tRootC1469263">

പൂരത്തോടനുബന്ധിച്ച് മേയ് ആറിന് തൃശൂർ താലൂക്ക് പരിധിയിൽ ഉൾപ്പെടുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും (ജീവനക്കാർ ഉൾപ്പെടെ) കലക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്കും കേന്ദ്രസംസ്ഥാന, അർധ സർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല.

Tags