ഷാപ്പിൽ മദ്യപിച്ചുണ്ടായ തർക്കം ; തൃശ്ശൂരിൽ അനിയനെ തലക്കടിച്ച് കൊലപ്പെടുത്തി ജ്യേഷ്ഠൻ

kottayam-crime
kottayam-crime

തൃശ്ശൂർ: തൃശ്ശൂർ ആനന്ദപുരത്ത് ജ്യേഷ്ഠൻ അനിയനെ തലക്കടിച്ച് കൊലപ്പെടുത്തി. ഷാപ്പിൽ മദ്യപിച്ചുണ്ടായ തർക്കത്തിനൊടുവിലാണ് കൊലപാതകം. ആനന്ദപുരം കൊരട്ടിക്കാട്ടിൽ വീട്ടിൽ യദുകൃഷ്‌ണൻ (29) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ജ്യേഷ്ഠൻ വിഷ്‌ണു ഓടിരക്ഷപ്പെട്ടു.

ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. യദുകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പതിനൊന്നരയോടെ മരണം സംഭവിക്കുകയായിരുന്നു. പ്രതിക്കായുള്ള തെരച്ചിൽ തുടരുന്നതായി പുതുക്കാട് പൊലീസ് അറിയിച്ചു.

tRootC1469263">

Tags