തൃശ്ശൂര്‍ മേയര്‍ തിരഞ്ഞെടുപ്പ് വിവാദം: ഡിസിസി പ്രസിഡന്റിനെതിരെ അഴിമതി ആരോപണം; കൗണ്‍സിലര്‍ ലാലി ജെയിംസിന് സസ്പെൻഷൻ
മേയറായി തിരഞ്ഞെടുക്കപ്പെട്ട ഡോ. നിജി ജസ്റ്റിൻ പണപ്പെട്ടിയുമായാണ് കോണ്‍ഗ്രസ് നേതാക്കളെ കണ്ടതെന്നാണ് ലാലി ജെയിംസ് ആരോപിച്ചത്.
തൃശ്ശൂർ :കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വത്തിനെതിരെ ഗുരുതരമായ സാമ്ബത്തിക ആരോപണമുന്നയിച്ച കൗണ്‍സിലർ ലാലി ജെയിംസിനെ കോണ്‍ഗ്രസില്‍ നിന്നും സസ്പെൻഡ് ചെയ്തു.
ഡിസിസി പ്രസിഡന്റ് പണം ആവശ്യപ്പെട്ടെന്നും, പണം നല്‍കിയവർക്ക് മാത്രമാണ് പരിഗണന ലഭിച്ചതെന്നുമുള്ള ലാലിയുടെ പരസ്യപ്രതികരണത്തിന് പിന്നാലെയാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്.നാല് തവണ കൗണ്‍സിലറായി വിജയിച്ച ലാലി ജെയിംസിനെ മേയർ സ്ഥാനത്തേക്ക് നേരത്തെ പരിഗണിച്ചിരുന്നു. എന്നാല്‍ അന്തിമ പട്ടികയില്‍ ഡോ. നിജി ജസ്റ്റിന് നറുക്ക് വീണതോടെയാണ് ലാലി കലാപക്കൊടിയുയർത്തിയത്
tRootC1469263">മേയറായി തിരഞ്ഞെടുക്കപ്പെട്ട ഡോ. നിജി ജസ്റ്റിൻ പണപ്പെട്ടിയുമായാണ് കോണ്‍ഗ്രസ് നേതാക്കളെ കണ്ടതെന്നാണ് ലാലി ജെയിംസ് ആരോപിച്ചത്. തന്റെ പക്കല്‍ നല്‍കാൻ പണമില്ലാത്തതിനാലാണ് തന്നെ തഴഞ്ഞതെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.പതിറ്റാണ്ടുകളായി പാർട്ടിയുടെ സമരമുഖങ്ങളില്‍ സജീവമായ തന്നെ അവഗണിച്ച്, വൈറ്റ് കോളറായി കടന്നുവന്ന നിജി ജസ്റ്റിനെ പരിഗണിച്ചത് നീതികേടാണ്. പാർട്ടിക്ക് വേണ്ടി വിയർപ്പൊഴുക്കിയവർക്ക് ഇവിടെ സ്ഥാനമില്ലേ?" - ലാലി ജെയിംസ് ചോദിച്ചു.
പാർട്ടി തന്നെ തഴഞ്ഞതില്‍ കടുത്ത വേദനയുണ്ടെന്നും എന്നാല്‍ പാർട്ടിക്ക് ദോഷമുണ്ടാക്കുന്ന ഒന്നും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും ലാലി നേരത്തെ വ്യക്തമാക്കിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നും അവർ അറിയിച്ചിട്ടുണ്ട്. അതേസമയം, ഉന്നയിച്ച ആരോപണങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം പൂർണ്ണമായും തള്ളി.
.jpg)


