തൃശൂർ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി
Jan 9, 2025, 19:31 IST
തൃശൂർ: ജില്ലയിലെ സ്കൂളുകൾ നാളെ അവധി പ്രഖ്യാപിച്ച് കളക്ടര്‍. 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശൂര്‍ ജില്ല 26 വര്‍ഷത്തിന് ശേഷം ചാമ്പ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയതിന്‍റെ ആഹ്ലാദ സൂചകമായാണ് നാളെ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം കാൽനൂറ്റാണ്ടിന് ശേഷമാണ് കിരീടം തൃശൂരിലെത്തുന്നത്. 1008 പോയിന്റ് നേടിയാണ് തൃശൂർ സ്വർണക്കപ്പ് സ്വന്തമാക്കിയത്. 1999 ലെ കൊല്ലം കലോത്സവത്തിലാണ് തൃശ്ശൂർ അവസാനമായി കപ്പ് നേടിയത്. തൃശ്ശൂരിന്റെ അഞ്ചാം കിരീട നേട്ടമാണിത്.