തൃശൂരിൽ സ്‌ഫോടകവസ്തുക്കളും മാരകായുധങ്ങളുമായി നാലംഗ സംഘം അറസ്റ്റില്‍
Apr 16, 2025, 09:32 IST


തൃശൂര്‍: വടക്കാഞ്ചേരി കുമരനെല്ലൂര്‍ ശ്രീ നാരായണ ഗുരുദേവ പ്രതിമയ്ക്കു സമീപം മാരകായുധങ്ങളും സ്‌ഫോടകവസ്തുക്കളുമായി കാറില്‍ കണ്ടെത്തിയ നാലംഗ സംഘത്തെ വിഷുദിനത്തില്‍ അര്‍ധരാത്രി പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങാവ് തേര്‍ലി വിഷ്ണു (38), അറിനിശേരി ശ്രീജിത്ത് (38), കോലഴി ശിവശങ്കര്‍ (31), വളര്‍ക്കാവ് അലക്‌സ് പുല്ലന (26)എന്നിവരാണ് പിടിയിലായത്.
ആയുധങ്ങളും 15 ഗുണ്ടുകളും കണ്ടെടുത്തു. കാറും കസ്റ്റഡിയിലെടുത്തു. സബ് ഇന്‍സ്‌പെക്ടര്‍ ഹുസൈനാരുടെ നേതൃത്വത്തില്‍ നടത്തിയ പട്രോളിങ്ങിനിടെയാണ് ഗുണ്ടാസംഘം പിടിയിലായത്. കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. ക്വട്ടേഷന്‍ സംഘമാണെന്നാണ് നിഗമനം.