തൃശ്ശൂരിൽ മധ്യവയസ്കനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
Nov 16, 2023, 18:16 IST

തൃശൂർ : മധ്യവയസ്കനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അരിമ്പൂർ സ്വദേശി നെല്ലിശേരി ഈനാശു മകൻ ജോസഫി(52)നെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ ആണ് മധ്യവയസ്കനെ കണ്ടെത്തിയത്. അന്തിക്കാട് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. ഭാര്യ: ഷിജി. മക്കൾ: ആൽഫി, അലൻ.