തൃശൂര്‍ രാഗം തിയേറ്റര്‍ നടത്തിപ്പുകാരനെ അക്രമിച്ച സംഭവം: അഞ്ചുപേര്‍ പിടിയില്‍

e

ചുറ്റികയുടെ പിടിയില്‍ പതിച്ചിരുന്ന പച്ച സ്റ്റിക്കറാണ് അന്വേഷണത്തില്‍ നിർണായകമായത്. സ്റ്റിക്കറിലെ നമ്ബർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കടയിലേക്ക് എത്തിയത്.

തൃശൂര്‍:തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കൊട്ടേഷൻ സംഘത്തില്‍ ഉള്‍പ്പെട്ട മൂന്നുപേർ ഉള്‍പ്പെടെ അഞ്ച് പേരാണ് പിടിയിലായത്.തൃശൂർ വെളപ്പായയില്‍ സുനിലിന്റെ വീടിനു മുന്നില്‍ വെച്ചാണ് സംഭവം. കാറില്‍ നിന്നിറങ്ങി വീടിന്‍റെ ഗേറ്റ് തുറക്കുന്ന സമയത്ത് ഇരുട്ടില്‍ പതുങ്ങിയിരുന്ന മൂന്ന് പേരാണ് സുനിലിനെയും ഡ്രൈവറെയും വെട്ടിയത്. സുനിലിന്‍റെ കാലിനും അജീഷിന്‍റെ കൈക്കും വെട്ടേറ്റു.

.തൃശൂർ സ്വദേശി സിജോയുടെ നേതൃത്വത്തിലാണ് കൊട്ടേഷൻ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് നിഗമനം. തിയേറ്റർ നടത്തിപ്പുകാരൻ സുനിലിനെയും ഡ്രൈവറെയും ആക്രമിച്ച സംഭവത്തില്‍ പ്രതികളില്‍ ഒരാളുടെ നിർണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സുനിലിനെ ആക്രമിക്കാനായി ഉപയോഗിച്ച ചുറ്റിക വാങ്ങിയ കട പൊലീസ് കണ്ടെത്തി. ചുറ്റിക വാങ്ങിയത് തൃശൂർ കുറുപ്പം റോഡിലെ കടയില്‍ നിന്നാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

tRootC1469263">

ചുറ്റികയുടെ പിടിയില്‍ പതിച്ചിരുന്ന പച്ച സ്റ്റിക്കറാണ് അന്വേഷണത്തില്‍ നിർണായകമായത്. സ്റ്റിക്കറിലെ നമ്ബർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കടയിലേക്ക് എത്തിയത്. ഈ ചുറ്റുക ഉപയോഗിച്ചാണ് സുനിലിന്റെ കാറിന്റെ ഗ്ലാസ് തകർത്ത ശേഷം വാളുകൊണ്ട് വെട്ടിയത്.

Tags