തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം; 8 പേർ മരിച്ചതായി റിപ്പോർട്ട്, മരണ സംഖ്യ ഉയരുന്നു

Thrissur fireworks explosion; 8 dead, death toll rises

 തൃശൂർ: തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം. 7 പേർ മരിച്ചതായി റിപ്പോർട്ട്. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലാണ് സ്ഫോടനമുണ്ടായത്. പ്രദേശത്തെ അഞ്ച് വെടിക്കെട്ട് പുരകളും കത്തിപ്പോയെന്നാണ് പ്രാഥമിക നിഗമനം. നാൽപ്പതോളം പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. തൃശൂർ പൂരത്തിനുള്ള ഒരുക്കങ്ങൾ തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. തീ നിയന്ത്രിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. വെടിക്കെട്ട് പുരയിൽ സ്ഫോടനം നിലച്ചിട്ടില്ലാത്തതിനാൽ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലാണ്. ഫയർഫോഴ്സിന്‍റെ വാഹനം എത്താനാകാത്ത പ്രദേശമായതും വെല്ലുവിളിയാകുന്നുണ്ട്. ജെസിബി ഉപയോഗിച്ച് വഴി നിർമിച്ചാണ് രക്ഷാപ്രവർത്തകർ പ്രദേശത്തെത്തിയത്.

പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. തിരുവമ്പാടി ദേവസ്വത്തിന് വേണ്ടിയുള്ള പൂരം സാമഗ്രികൾ ഒരുക്കിക്കൊണ്ടിരുന്ന വെടിക്കെട്ട് പുരയിലാണ് അപകടമുണ്ടായത്. സ്ഫോടനത്തിനു പിന്നാലെ സമീപപ്രദേശങ്ങളിലേക്ക് ശരീരഭാഗങ്ങൾ ചിതറി വീണതായി നാട്ടുകാർ പറയുന്നു.


 

Tags