തൃശൂർ വെടിക്കെട്ട് ദുരന്തം : അപകടത്തെക്കുറിച്ചുള്ള വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണമെന്ന് എം വി ഗോവിന്ദൻ

'Jamaat-e-Islami and SDPI behind Palakkad Rahul's victory': MV Govindan

 തൃശൂർ : വെടിക്കെട്ടുപുര അപകടത്തിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അപകടം നടന്നതിൽ സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. അപകടത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണമെന്ന് എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.

'വെടിക്കെട്ട് അപകടം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ വർഗീയ ചുവയോടെയുള്ള കള്ള പ്രചരണങ്ങൾ നടക്കുന്നു. വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം. എന്തും എഴുതാനും പറയാനും അവകാശമുണ്ട് എന്നത് കൊണ്ട് ഇതുപോലുള്ള സന്ദർഭത്തിൽ അതിനെ തെറ്റായ രീതിയിലേക്കും തെറ്റായ ദിശയിലേക്കും നയിക്കാൻ പാടുള്ളതല്ല. അത് എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്', എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

അതേസമയം പൂരം നടത്തിപ്പ് സംബന്ധിച്ച തീരുമാനം നാളെ ചേരുന്ന യോഗത്തിന് ശേഷമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ പ്രതികരിച്ചു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളും ജില്ലാ ഭാരവാഹികളും ഉദ്യോഗസ്ഥരും ചേർന്ന അവലോകന യോഗം നാളെ രാവിലെ 10.30ന് ചേരുമെന്നും ഇതിനായി ഹൈക്കോടതി അനുമതി നൽകിയെന്നും വി എൻ വാസവൻ പറഞ്ഞു.

പൂരം നടത്തിപ്പ് സംബന്ധിച്ച് അവസാന തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. സർക്കാർ ഏകപക്ഷീയമായി തീരുമാനം എടുക്കില്ല. ദേവസ്വങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും തീരുമാനം എന്നും വി എൻ വാസവൻ പറഞ്ഞു. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ്. 10 പേർ ഐസിയുവിലവാണ്. 3 പേരുടെ നില ഗുരുതരമാണ്. കെഡാവർ പരിശോധനയിൽ ശരീരഭാഗങ്ങൾ കിട്ടി. ഇന്നത്തെ പരിശോധനകൂടി നടന്നാൽ മാത്രമെ എത്രപേർ അപകടത്തിൽപ്പെട്ടൂവെന്നത് വ്യക്തമാവൂ. ദുരന്ത പശ്ചാത്തലത്തിൽ സ്പെഷ്യൽ കാബിനറ്റ് നടക്കും. ചികിത്സയിലായതിനാലാണ് മുഖ്യമന്ത്രി സംഭവസ്ഥലത്ത് എത്താത്തതെന്നും വി എൻ വാസവൻ പറഞ്ഞു.

Tags