തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു
Aug 8, 2025, 13:30 IST
തൃശ്ശൂർ: തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ ഭാര്യ സന്ധ്യ(31) മകൾ അനുശ്രീ (8) എന്നിവർക്കാണ് പൊള്ളലേറ്റത്. രാവിലെ ചായവെക്കാൻ ഗ്യാസ് കത്തിച്ചപ്പോൾ സ്ഫോടന ശബ്ദത്തോടെ തീ ആളി പടരുകയായിരുന്നു.
tRootC1469263">അടുക്കളയിൽ നിന്നും കിടപ്പുമുറിയിലേക്ക് ആളിപടർന്ന തീയിൽ നിന്നാണ് കിടന്നുറങ്ങുകയായിരുന്ന അനുശ്രീക്ക് പൊള്ളലേറ്റത്. ശബ്‍ദം കേട്ട് ഓടിയെത്തിയ അയൽവാസികൾ വെള്ളമൊഴിച്ച് തീ അണച്ചു. ഇരുവരെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
.jpg)


