തൃശൂരിൽ നഗ്നനായെത്തിയ അജ്ഞാതൻ ഫാമിൽ അതിക്രമിച്ചുകയറി പശുക്കളെ പ്രകൃതി വിരുദ്ധ പീഡിനത്തിനിരയാക്കി

cow

 തൃശൂർ : തൃശൂർ വെള്ളാനിക്കരയിൽ രാത്രി ഫാമിൽ അതിക്രമിച്ചുകയറി പശുക്കൾക്ക് നേരെ ലൈംഗിക അതിക്രമം. നഗ്നനായെത്തിയ അജ്ഞാതൻ ഫാമിലെത്തി പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. മറ്റൊരു പശുക്കിടാവിനെ പുറത്തേക്ക് കൊണ്ടുപോയി ദൂരെ മാറ്റി കെട്ടുകയും ചെയ്തു, ഇതിനെയും ഉപദ്രവിച്ചു കാണാം എന്നതാണ് നാട്ടുകാരുടെ സംശയം. കൊറ്റിക്കൽ സ്വദേശി സുധീഷിന്റെ ഉടമസ്ഥതയിലുള്ള ഫാമിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ഫാമിൽ സ്ഥാപിച്ച സിസിടിവി കാമറകളിൽ അക്രമിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഏകദേശം ആറടി ഉയരം തോന്നിക്കുന്ന പുരുഷനാണ് അതിക്രമത്തിന് പിന്നിലെന്ന് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണെങ്കിലും ഇയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സംഭവസമയത്ത് പശുക്കളുടെ കരച്ചിൽ ശബ്ദം കേട്ട് ഉണർന്ന ഫാമിലെ കറവക്കാരൻ അക്രമിയെ നേരിട്ടു കണ്ടിരുന്നു. എന്നാൽ ഇയാൾ പെട്ടെന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. വാഹനത്തിലാണ് അക്രമി ഫാമിന് സമീപം വരെ എത്തിയതെന്ന് ഫാം ഉടമ പറഞ്ഞു.

സംഭവത്തിൽ ഫാം ഉടമയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗുരുതര ലൈംഗിക വൈകൃതമുള്ള അക്രമിയെ എത്രയും വേഗം വലയിലാക്കണമെന്ന ശക്തമായ ആവശ്യത്തിലാണ് നാട്ടുകാർ.

Tags