തൃശൂർ വരന്തരപ്പിള്ളിയിൽ ഇരുപതോളം ആനകൾ കാടിറങ്ങി

കോട്ടൂര്‍ ആന പുനഃരധിവാസ കേന്ദ്രത്തില്‍ ആനക്കുട്ടികളെ ബാധിച്ച്‌ അതിതീവ്ര വൈറസ്

 തൃശൂർ : സ്ഥിരമായി കാട്ടാനയിറങ്ങുന്ന മേഖലയാണ് തൃശൂർ വരന്തരപ്പിള്ളിയിലെ പാലപ്പിള്ളി. കഴിഞ്ഞ ദിവസം ഏകദേശം ഇരുപത്തിനടുത്ത് ആനകളാണ് പ്രദേശത്ത് ഇറങ്ങിയത്. ഇന്നലെ രാത്രി കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്ന് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികൾക്ക് അപകടം പറ്റിയിരുന്നു. ഇവർക്ക് നിസാര പരുക്കുകളുണ്ട്. ഈ കാട്ടാനക്കൂട്ടം ഇന്ന് രാവിലെ സമീപത്തിലെ റബർ എസ്റ്റേറ്റിൽ എത്തി. സ്ഥിരമായി ഈ പ്രദേശത്ത് കാട്ടാനകൾ ഇറങ്ങുന്നതിൽ നാട്ടുകാർക്ക് പരാതിയുണ്ട്. നാട്ടുകാരും വനവകുപ്പും ചേർന്ന് പടക്കം പൊട്ടിച്ച് ആനകളെ കാട്ടിലേക്ക് കയറ്റുന്നതിന് ശ്രമം നടക്കുന്നുണ്ട്.

ജനവാസ മേഖലയിൽ നിരന്തരമായി കാട്ടാനകൾ ഇറങ്ങുന്നതിൽ നാട്ടുകാർ ദുരിതത്തിലാണ്. വനം വകുപ്പ് നിരീക്ഷണ സംഘം സ്ഥലത്തെത്തി ക്യാമ്പ് ചെയ്യുന്നുണ്ട്. കുങ്കിയാനകളെ ഉപയോഗിച്ച് ആനകളെ കാട് കയറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Share this story