തൃശ്ശൂരിൽ നാട്ടിലെത്തിയ കാട്ടുപോത്ത് പരിഭ്രാന്തി പരിത്തി

തൃശൂര്‍: കാട്ടില്‍നിന്നും നാട്ടിലെത്തിയ കാട്ടുപോത്ത് പരിഭ്രാന്തി പരിത്തി. മേലൂര്‍ പഞ്ചായത്തിലെ വിവിധ മേഖലയിലെത്തിയ കാട്ടുപോത്ത് പ്രദേശവാസികളെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തി. പോത്തിനെ കണ്ട് ഭയന്നോടുന്നതിനിടെ മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പുലര്‍ച്ചെ അഞ്ചുമുതല്‍ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ട കാട്ടുപോത്തിനെ പത്തോടെ കാണാതാവുകയും ചെയ്തു. പുലര്‍ച്ചെ അഞ്ചോടെ മേലൂര്‍ ജങ്ഷനിലാണ് ആദ്യമായി കണ്ടത്. ഇവിടെ നിന്നും നാട്ടുകാര്‍ ഓടിച്ചുവിടുകയായിരുന്നു.
തുടര്‍ന്ന് പല സമയങ്ങളിലായി വെട്ടുകടവ്, കല്ലൂത്തി, എളബ്ര കോളനി തുടങ്ങിയ സ്ഥലങ്ങളിലും കാട്ടുപോത്ത് പ്രത്യക്ഷപ്പെട്ടു. പറമ്പുകളിലൂടേയും ജാതിതോട്ടങ്ങളിലൂടേയും ഓടിയ പോത്ത് കൃഷിനാശവും വരുത്തിയിട്ടുണ്ട്. മേലൂരില്‍ ജോലിക്കെത്തിയ നന്തിപുരം അരവിന്ദാക്ഷന്‍ (54)കാട്ടുപോത്തിനെ കണ്ട് ഭയന്നോടി മതില്‍ ചാടി രക്ഷപ്പെടുന്നതിനിടെ അതുവഴി വന്ന സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികളടക്കം മൂന്ന് പേര്‍ക്കും പരുക്കേറ്റു. പുഷ്പഗിരി സ്വദേശി നാഴിയപറമ്പല്‍ വില്‍സന്‍(56), ഭാര്യ ഷീജ (50)എന്നിവര്‍ക്കാണ് പരുക്കേറ്റത്. മണിക്കൂറുകളോളം പലയിടത്തും അലഞ്ഞുതിരിഞ്ഞ കാട്ടുപോത്തിനെ പത്തോടെ കാണാതാവുകയും ചെയ്തു.
വനപാലകരും സ്ഥലത്തെത്തിയിരുന്നു. ഒരു വര്‍ഷം മുമ്പ് കൊരട്ടിയിലും കാട്ടുപോത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. കൊരട്ടിയില്‍ അന്നു കണ്ട അതേ കാട്ടുപോത്ത് തന്നെയാണോ മേലൂരെത്തിയതെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും വനപാലകര്‍ പറഞ്ഞു.