ഹരിപ്പാട് പൊലീസ് സ്റ്റേഷനില്‍ തൃക്കാര്‍ത്തിക ആഘോഷം ; കാര്‍ത്തിക ദീപം തെളിയിച്ചത് പീഡനക്കേസ് പ്രതി; ആഘോഷത്തില്‍ അന്വേഷണവുമായി ആലപ്പുഴ എസ്പി
സഹപ്രവര്‍ത്തകയെ കടന്നുപിടിച്ച കേസിലെ പ്രതിയായ പൊലീസുകാരന് ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തതും വിവാദമായിരുന്നു.
ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയില്ലാതെ ഹരിപ്പാട് പൊലീസ് സ്റ്റേഷനില്‍ തൃക്കാര്‍ത്തിക ആഘോഷം സംഘടിപ്പിച്ചതില്‍ അന്വേഷണത്തിന് ആലപ്പുഴ എസ്പി . സഹപ്രവര്‍ത്തകയെ കടന്നുപിടിച്ച കേസിലെ പ്രതിയായ പൊലീസുകാരന് ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തതും വിവാദമായിരുന്നു.
കായംകുളം ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റിലെ സീനിയര്‍ സിപിഒയും കോണ്‍ഗ്രസ് അനുകൂല പൊലീസ് സംഘടനാ നേതാവുമായ ചവറ മുകുന്ദപുരം സ്വദേശി നവാസാണ് (52) പരിപാടി ഉദ്ഘാടനം ചെയ്തത്. പൊലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മതപരമായ ചടങ്ങുകളോ ദേവരൂപങ്ങളോ സ്ഥാപിക്കരുതെന്ന സുപ്രീം കോടതി നിര്‍ദേശം നിലനില്‍ക്കെയാണ് ഹരിപ്പാട് സ്റ്റേഷന് വളപ്പില്‍ ശിവന്റെയും പാര്‍വതിയുടെയും ചിത്രങ്ങളും കട്ട്ഔട്ടുകളും സ്ഥാപിച്ച് ദീപാലങ്കാരം നടത്തിയത്. ജില്ലാ പൊലീസ് മേധാവി ഇതിന് അനുമതി നല്‍കിയിരുന്നില്ല. 2022-ന് ശേഷം നിര്‍ത്തിവെച്ചിരുന്ന ചടങ്ങ്, ഹരിപ്പാട് സിഐയുടെ നേതൃത്വത്തില്‍ എസ്പിയുടെ നിര്‍ദേശം മറികടന്ന് വീണ്ടും നടത്തുകയായിരുന്നു.
.jpg)

