കോഴിക്കോട് ഡൈനിങ് ടേബിളില്‍ നിന്നും വീണ് പരിക്കേറ്റ മൂന്നുവയസുകാരി മരിച്ചു

d

ഡൈനിങ് ടേബിളില്‍ ഒറ്റക്ക് കയറുന്ന പതിവുണ്ടായിരുന്നു, ശബ്ദം കേട്ട് ഓടി എത്തിയപ്പോള്‍ കുട്ടി നിലത്ത് ബോധം കെട്ടു വീണ് കിടക്കുന്നതാണ് കണ്ടത്

കോഴിക്കോട്:  ഡൈനിങ് ടേബിളില്‍ നിന്നും വീണ് പരിക്കേറ്റ മൂന്നുവയസുകാരി മരിച്ചു.അത്താണി സ്വദേശികളായ സുബിന്‍പ്രേം - അഭിരാമി ദമ്പതികളുടെ മകള്‍ അലംകൃതയാണ് മരിച്ചത്. ബുധനാഴ്ചയാണ് കുട്ടി ടേബിളില്‍ നിന്നും വീണത്. ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് കുട്ടി ടേബിളില്‍ നിന്നും വീണത്.

ഡൈനിങ് ടേബിളില്‍ ഒറ്റക്ക് കയറുന്ന പതിവുണ്ടായിരുന്നു, ശബ്ദം കേട്ട് ഓടി എത്തിയപ്പോള്‍ കുട്ടി നിലത്ത് ബോധം കെട്ടു വീണ് കിടക്കുന്നതാണ് കണ്ടത് . ഉടന്‍തന്നെ സഹകരണ ആശുപത്രിയില്‍ എത്തിച്ചു . പള്‍സ് കുറഞ്ഞു വരുന്നതിനാല്‍ ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ വ്യാഴാഴ്ച പുലര്‍ച്ചെയോടെ മരണം സ്ഥിരീകരിച്ചു. ഏക സഹോദരന്‍ : ആരുഷ്.

Tags