ആലപ്പുഴയില്‍ മൂന്ന് വയസുകാരന്‍റെ ചെറുവിരല്‍ തെരുവ് നായ കടിച്ചെടുത്തു

street dog

കുഞ്ഞിന് പ്രതിരോധ വാക്സിൻ നല്‍കി 48 മണിക്കൂർ നിരീക്ഷണത്തില്‍ തുടരാൻ നിർദേശിച്ചിട്ടുണ്ട്. വിരലിന് പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാടില്‍ മൂന്ന് വയസുകാരന് നേരെ തെരുവ് നായ അക്രമണം. ഹരിപ്പാട് പിലാപ്പുഴ നന്ദനം വീട്ടില്‍ ജിതേഷിന്‍റെ മകൻ ശിവാംശിതിന്‍റെ ചെറുവിരല്‍ നായ കടിച്ചെടുത്തു.വീടിന്‍റെ വരാന്തയില്‍ കളിച്ചു കൊണ്ടിരിക്കെയായിരുന്നു ആക്രമണം.പിലാപ്പുഴ നന്ദനം വീട്ടില്‍ ജിതേഷിന്‍റെയും രേവതിയുടെയും മകൻ ശിവാംശിനെയാണ് തെരുവുനായ ആക്രമിച്ചത്.

tRootC1469263">

കുട്ടിയുടെ വിരലിന്‍റെ പകുതിയോളം നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടിനായിരുന്നു സംഭവം. രേവതിയുടെ അച്ഛൻ ഉണ്ണിക്കൃഷ്ണക്കുറുപ്പും അമ്മ വനജയും ഈ സമയം വീട്ടിലുണ്ടായിരുന്നു. ഇവർക്കൊപ്പം വരാന്തയില്‍ കളിക്കുന്നതിനിടെ മുറ്റത്തിറങ്ങിയ കുഞ്ഞിനെ തെരുവുനായ ഓടിവന്ന് കടിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

രക്തംവാർന്ന കൈയുമായി കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന് പ്രതിരോധ വാക്സിൻ നല്‍കി 48 മണിക്കൂർ നിരീക്ഷണത്തില്‍ തുടരാൻ നിർദേശിച്ചിട്ടുണ്ട്. വിരലിന് പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

Tags