കാസർകോട് കളിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണ മൂന്നു വയസുകാരന് ദാരുണാന്ത്യം

baby
baby

വീടിന് സമീപത്തെ കിണറ്റിലാണ് കുട്ടി അബദ്ധത്തില്‍ വീണത്. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും വീട്ടുകാരും ചേർന്ന് ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്ത് കാസർകോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാസർകോട് :കളിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണ മൂന്നു വയസുകാരന് ദാരുണാന്ത്യം. എരിയാല്‍ ബ്ലാർകോട് സ്വദേശികളായ ഇക്ബാല്‍ - നുസൈബ ദമ്ബതികളുടെ മകൻ സല്‍മാൻ ഫാരിസ് (3) ആണ് മരിച്ചത്.ശനിയാഴ്ചയാണ് ദുരന്തം സംഭവിച്ചത്.

വീടിന് സമീപത്തെ കിണറ്റിലാണ് കുട്ടി അബദ്ധത്തില്‍ വീണത്. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും വീട്ടുകാരും ചേർന്ന് ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്ത് കാസർകോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്കും മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു.

tRootC1469263">

Tags