തിരുവനന്തപുരത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ മൂന്ന് യുവാക്കള്‍ മരിച്ചു

accident-alappuzha

ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.മൂന്നുപേരുടെ മൃതദേഹങ്ങള്‍ നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

തിരുവനന്തപുരം: നെടുമങ്ങാട് ആര്യനാട് റോഡില്‍ കുളപ്പട സർക്കാർ ആശുപത്രിക്ക് സമീത്ത്  ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ മൂന്ന് പേർ മരിച്ചു. ഉഴമലയ്ക്കല്‍ സ്വദേശികളായ ശ്രീലാല്‍, ബിനോയ്, രാജേഷ് എന്നിവരാണ് മരിച്ചത്.

 അമിതവേഗതയില്‍ സഞ്ചരിച്ച ബൈക്കുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.മൂന്നുപേരുടെ മൃതദേഹങ്ങള്‍ നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

tRootC1469263">

ഇന്നലെ രാത്രി 10.45 ഓടെയാണ് അപകടം നടന്നത്. കൂട്ടിയിടിച്ച രണ്ടു ബൈക്കുകളും പൂർണ്ണമായും തകർന്നു. നെടുമങ്ങാട് നിന്നും ഫയർഫോഴ്സ് എത്തിയാണ് റോഡിലെ രക്തക്കറ മാറ്റിയത്. 

Tags