പെരുമ്പാവൂരിൽ മൂന്ന് വയസ്സുകാരന്റെ മരണം കൊലപാതകം: രണ്ടാനച്ഛൻ അറസ്റ്റിൽ

Three-year-old boy's death in Perumbavoor: Stepfather arrested

 കൊച്ചി: പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരായ ദമ്പതികളുടെ മൂന്ന് വയസ്സുള്ള ആൺകുട്ടി മരിച്ച സംഭവം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയിലെ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് വ്യക്തമായിട്ടുണ്ട്. കുട്ടിയുടെ ശരീരത്തിൽ നിരവധി പരിക്കുകളുണ്ടെന്നും അതിക്രൂരമായ മർദനത്തിന് ഇരയായെന്നുമാണ് കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ രണ്ടാനച്ഛൻ അസം സ്വദേശിയായ മഹേശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തു.

വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം രാവിലെയാണ് ഇയാൾ ഭാര്യയുടെ ആദ്യവിവാഹത്തിലെ മകനായ ബിറ്റുപാൻ (3) എന്ന കുട്ടിയെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ഉച്ചയോടെ ചികിത്സയിലിരിക്കെ കുട്ടി മരിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്കായി പോലീസെത്തിയപ്പോഴാണ് കുട്ടിയുടെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ കണ്ടെത്തിയത്.

സംഭവത്തിന് തലേദിവസം കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് വീണ് കുട്ടിക്ക് പരിക്കേറ്റിരുന്നെങ്കിലും ആശുപത്രിയിലെത്തിക്കാൻ ദമ്പതികൾ തയ്യാറായിരുന്നില്ല. അയൽവാസികൾ ആവശ്യപ്പെട്ടിട്ടുപോലും അമ്മയോ രണ്ടാനച്ഛനോ കുട്ടിക്ക് ചികിത്സ നൽകിയില്ലെന്ന് ആക്ഷേപമുണ്ട്. വല്ലത്തെ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയായ മഹേശ്വർ, ഭാര്യയുടെ ആദ്യവിവാഹത്തിലെ മൂന്നും ആറും വയസ്സുള്ള രണ്ട് കുട്ടികൾക്കൊപ്പമാണ് വല്ലത്തെ വാടകമുറിയിൽ താമസിച്ചിരുന്നത്.

Tags