വിവാഹ വീട്ടില്‍ നിന്നും വരന്റ മൂന്ന് പവന്‍ സ്വര്‍ണമാല മോഷണം പോയി
Apr 30, 2026, 08:29 IST
അലമാരയുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു
വിവാഹ വീട്ടില്‍ നിന്നും വരന്റ മൂന്ന് പവന്‍ സ്വര്‍ണമാല മോഷണം പോയി. വടകര പുത്തൂരില്‍ പടിക്കല്‍ താഴെ കുനി പ്രകാശിന്റ വീട്ടില്‍ നിന്നാണ് ആഭരണം മോഷണം പോയത്. ഇന്നലെ ആയിരുന്നു വിവാഹം. ഡിജെ പാര്‍ട്ടിയുടെ തയ്യാറെടുപ്പിനിടെയാണ് അലമാരയില്‍ നിന്നും സ്വര്‍ണം കാണാതായത്.
അലമാരയുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. അലമാരയില്‍ സ്വര്‍ണ മാലയോടൊപ്പം മറ്റ് ആഭരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
.jpg)

