മദ്യപിച്ച് ലക്കുകെട്ട് പൊലീസ് വാഹനം ഓടിച്ച മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
ഓപ്പറേഷൻ തൂഫാൻ പരിശോധനയുടെ ഭാഗമായി ഡിവൈ.എസ്.പിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് സംഘമാണ് ജീപ്പിലുണ്ടായിരുന്നത്.
പത്തനംതിട്ട: മദ്യപിച്ച് ലക്കുകെട്ട് പൊലീസ് വാഹനം ഓടിച്ച മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. സുമന്‍, പ്രിയേഷ്, രാഹുല്‍ എന്നീ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെയാണ് നടപടി. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലെ ഡാന്‍സാഫ് സംഘത്തിലുള്ള ഉദ്യോഗസ്ഥരാണ് ഇവര്‍ . പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.ചൊവ്വാഴ്ച വൈകീട്ട് പത്തനംതിട്ട നഗരത്തിലായിരുന്നു സംഭവം.
ഓപ്പറേഷൻ തൂഫാൻ പരിശോധനയുടെ ഭാഗമായി ഡിവൈ.എസ്.പിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് സംഘമാണ് ജീപ്പിലുണ്ടായിരുന്നത്.
മൈലപ്ര ഭാഗത്തുനിന്ന് അമിത വേഗതയിൽ വന്ന പോലീസ് ജീപ്പ് മറ്റ് വാഹനങ്ങളിൽ ഇടിക്കാൻ ശ്രമിക്കുകയും, ഒരു വനിതയുടെ ഓട്ടോറിക്ഷയിൽ തട്ടാൻ അടുക്കുകയും ചെയ്തു.
നിർത്താതെ പോയ ജീപ്പിനെ നാട്ടുകാരും ഓട്ടോ ഡ്രൈവറും ചേർന്ന് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് സമീപത്തുവെച്ച് തടയുകയായിരുന്നു.
ജീപ്പിലുണ്ടായിരുന്ന ഒരാൾ ബാഗുമായി ഇറങ്ങിയോടിയെങ്കിലും നാട്ടുകാർ തടഞ്ഞുവെച്ചു.തുടർന്ന് പത്തനംതിട്ട പോലീസ് എത്തി മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത് ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി
ലഹരിവിരുദ്ധ സ്വാക്വാഡിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ നടപടി സേനയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.ഇതേതുടര്‍ന്ന് അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു. അര്‍ദ്ധരാത്രി തന്നെ എസ്പി നടപടി പൂര്‍ത്തിയാക്കുകയും ചെയ്തു.
.jpg)

