'മൂന്നുപേർ മുഖ്യമന്ത്രി ആകാൻ വേണ്ടി ശ്രമിക്കുന്നു'' കോണ്‍ഗ്രസില്‍ അടി പ്രതീക്ഷിച്ചതാണ്, ഇപ്പോഴത് രൂക്ഷമായി എന്നേയുള്ളൂ' - എം വി ഗോവിന്ദന്‍

m v govindhan

കോണ്‍ഗ്രസില്‍ അടി പ്രതീക്ഷിച്ചതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അടി മുമ്പ് കണ്ടതാണ്. ഇപ്പോഴത് രൂക്ഷമായി എന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: മൂന്നുപേർ മുഖ്യമന്ത്രി ആകാൻ വേണ്ടി ശ്രമിക്കുന്നു. കോണ്‍ഗ്രസില്‍ അടി പ്രതീക്ഷിച്ചതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അടി മുമ്പ് കണ്ടതാണ്. ഇപ്പോഴത് രൂക്ഷമായി എന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവിനെ വേഗം തീരുമാനിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആരാണ് പ്രതിപക്ഷ നേതാവാകുക എന്നതില്‍ പി ബി യോഗത്തിലാണ് തീരുമാനമാവുക. പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വരുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

പ്രതിപക്ഷത്തിന് പുതിയ മുഖം വേണമെന്ന പി സന്തോഷ് കുമാര്‍ എംപിയുടെ അഭിപ്രായം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം സിപിഐഎമ്മിനാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.

Tags