പഞ്ചായത്ത് അംഗത്തിന്റെ ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ എംഡിഎംഎയുമായി പിടിയില്‍

65-year-old man arrested for raping and murdering four-year-old girl

ഇടുക്കി വണ്ണപ്പുറത്താണ് സംഭവം.

പഞ്ചായത്ത് അംഗത്തിന്റെ ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ എംഡിഎംഎയുമായി പിടിയില്‍. ഇടുക്കി വണ്ണപ്പുറത്താണ് സംഭവം. തൊടുപുഴ വണ്ണപ്പുറം സ്വദേശികളായ റാഫി മുണ്ടുകുന്നേല്‍, ഷമ്മാസ്, കബീര്‍ എന്നിവരാണ് അറസ്റ്റിലായത്. വണ്ണപ്പുറം പഞ്ചായത്ത് 16ാം വാര്‍ഡംഗം ഷെമീറയുടെ ഭര്‍ത്താവാണ് പ്രതി റാഫി.


വണ്ണപ്പുറം പള്ളിക്ക് സമീപത്തെ വാടകവീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴ ഡിവൈഎസ്പി സ്‌ക്വാഡും കാളിയാര്‍ പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. 1.5 ഗ്രാം എംഡിഎംഎയാണ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തത്.
റാഫിയെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം മടങ്ങുന്നതിനിടെ ഡിവൈഎഫ്‌ഐ സിപിഎം പ്രവര്‍ത്തകര്‍ ഇവര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു.

Tags