നവകേരള സദസിന്റെ പ്രചരണ ബോര്‍ഡില്‍ നിന്നും മൂന്ന് മന്ത്രിമാരെ ഒഴിവാക്കി പ്രചരണം
Nov 20, 2023, 08:21 IST

സര്‍ക്കാരിന്റെ നവകേരള സദസിന്റെ പ്രചരണ ബോര്‍ഡില്‍ നിന്നും മൂന്ന് മന്ത്രിമാരെ ഒഴിവാക്കി പ്രചരണം. മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും എ കെ ശശീന്ദ്രനുമാണ് പ്രചരണ ബോര്‍ഡില്‍ നിന്ന് പുറത്തായത്. മന്ത്രിസഭാ പുനഃസംഘടനയിലൂടെ പുതിയതായി മന്ത്രിയാകേണ്ട കടന്നപ്പള്ളി രാമചന്ദ്രന്റെ മണ്ഡലത്തിലാണ് സംഭവം. ബോര്‍ഡ് അച്ചടിച്ചവര്‍ക്ക് പിഴവ് സംഭവിച്ചതാണെന്നാണ് സംഭവത്തില്‍ എംഎല്‍എയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം.
പുനഃസംഘടനയിലൂടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നവരെയാണ് ഒഴിവാക്കിയതെന്നും ആക്ഷേപമുയരുന്നുണ്ട്. നൂറിലധികം ബോര്‍ഡുകളാണ് മന്ത്രിമാരുടെ ചിത്രം ഒഴിവാക്കി സംഘാടക സമിതി സ്ഥാപിച്ചത്.