കണ്ണൂര്‍ കൂത്തുപറമ്പ് നീര്‍വേലിയില്‍ ഒരു വീട്ടിലെ മൂന്ന് പേര്‍ തൂങ്ങിമരിച്ച നിലയില്‍
Dec 26, 2025, 21:25 IST
കൊച്ചുമകന്‍ മരിച്ച മനോവിഷമത്താല്‍ മുത്തശിയും മുത്തശിയുടെ സഹോദരിയും ജീവനൊടുക്കിയെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം
കണ്ണൂര്‍ : കൂത്തുപറമ്പ് നീര്‍വേലിയില്‍ ഒരു വീട്ടിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിഷന്‍ സുനില്‍ (23) ,ഇയാളുടെ മുത്തശി വി.കെ റെജി, മുത്തശിയുടെ സഹോദരി റോജ എന്നിവരാണ് മരിച്ചത്. കിഷന്‍ നേരത്തെ പോക്‌സോ കേസില്‍ പ്രതിയാണ്.
കൊച്ചുമകന്‍ മരിച്ച മനോവിഷമത്താല്‍ മുത്തശിയും മുത്തശിയുടെ സഹോദരിയും ജീവനൊടുക്കിയെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. കൂത്തുപറമ്പ് പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി.
tRootC1469263">.jpg)


