കോഴിക്കോട് കുറ്റ്യാടിയില്‍ പണം വെച്ച്‌ ചീട്ടുകളി, മൂന്നംഗ സംഘം പിടിയില്‍

police

പോലീസ് സംഘം പെട്രോളിങ്ങ് നടത്തുന്നതിനിടെ ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. 

കോഴിക്കോട് : കുറ്റ്യാടി ഊരത്ത് കള്ള് ഷാപ്പിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ പണം പന്തയം വെച്ച്‌ ചീട്ടുകളിച്ച മൂന്ന് പേരെ കുറ്റ്യാടി പോലീസ് പിടികൂടി.

വടയം കാരക്കണ്ടിയില്‍ സുബിലേഷ് (42), കുറ്റ്യാടി ഊരത്ത് വെള്ളംചേരിചാലില്‍ മഹേഷ് (39), വേളം കയ്യങ്കിയില്‍ രമേശൻ (43) എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.കേളോത്ത് മുക്ക് - ഊരത്ത് റോഡില്‍ കള്ള് ഷാപ്പിന് സമീപത്തെ പറമ്പിലിരുന്ന് ചീട്ടുകളിക്കുന്ന സംഘം പോലീസ് പിടികൂടുന്നത്.

ഇന്നലെ വൈകുന്നേരം 5.40-ഓടെയാണ് സംഭവം.  പോലീസ് സംഘം പെട്രോളിങ്ങ് നടത്തുന്നതിനിടെ ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. 

Tags