ത്രിദിന ഇന്റർനാഷണൽ കോൺഫറൻസിന് അമൃതപുരിയിൽ തുടക്കം

Three-day international conference begins in Amritapuri

അമൃതപുരി: ഇന്റർനാഷണൽ കോൺഫറൻസ് ഓൺ അഡ്വാൻസസ് ഇൻ മെറ്റീരിയൽ സയൻസ് ആന്റ് കെമിസ്ട്രി (ഐ സി എ എം എസ് സി 2026) ന് അമൃതപുരി ക്യാമ്പസിൽ തുടക്കമായി. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിലെ സ്കൂൾ ഓഫ് ഫിസിക്കൽ സയൻസസിന് കീഴിലുള്ള രസതന്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ത്രിദിന അന്താരാഷ്ട്ര സമ്മേളനമായ ഐ സി എ എം എസ് സി സംഘടിപ്പിക്കുന്നത്.

മഹാത്മാഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസലറും പ്രമുഖ ശാസ്ത്രജ്ഞനുമായ പ്രൊഫ. സാബു തോമസ് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. ഉദ്ഘാടനച്ചടങ്ങിൽ സർവകലാശാല രജിസ്ട്രാർ ഡോ. ബിപിൻ നായർ, ബ്രഹ്മചാരി അച്യുതാമൃത ചൈതന്യ, ഡോ. ബാലകൃഷ്ണൻ ശങ്കർ എന്നിവർ സംസാരിച്ചു. മൂന്നു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ കോൺഫറൻസിൽ ദേശീയ-അന്തർദേശീയ തലത്തിലുള്ള പ്രമുഖരുടെ പ്രബന്ധാവതരണം, പ്രഭാഷണ പരമ്പരകൾ എന്നിവയുൾപ്പെടെ നിരവധി പരിപാടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

Tags