തിരുവനന്തപുരത്ത് മൂന്ന് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു ; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്
കടുത്ത ഛര്‍ദ്ദിയും വയറുവേദനയോടു കൂടിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിരുവനന്തപുരത്ത് മൂന്ന് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കുട്ടികളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പൂന്തുറ സ്വദേശികളായ ദീപ(13), സുബിന്‍(15) സനുഷ(15) എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മൂന്ന് പേരും ഒരു വീട്ടിലെ കുട്ടികളാണ്. ഇവരെ പൂന്തുറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തിരുവനന്തപുരം എസ്എടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കടുത്ത ഛര്‍ദ്ദിയും വയറുവേദനയോടു കൂടിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൈക്കാട് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. കുട്ടികള്‍ പുറത്ത് നിന്ന് ബോട്ടില്‍ ജ്യൂസ് കുടിച്ചിരുന്നു എന്നാണ് വിവരം. ഛര്‍ദിക്കുമ്പോള്‍ രക്തത്തിന്റെ അംശം ഉണ്ടായിരുന്നു എന്നും മൂന്ന് കുട്ടികളുടെയും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് എസ്എടി ആശുപത്രിയിലേക്ക് മാറ്റിയതെന്നുമാണ് വിവരം.
.jpg)

