സിനിമാമേഖലയിലെ മൂന്ന് ബൗണ്‍സര്‍മാരെ എംഡിഎംഐയുമായി പിടികൂടി
Updated: Jun 12, 2025, 08:37 IST


തൃശൂര്‍ സ്വദേശികളായ ഷെറിന്‍ തോമസ്, വിപിന്‍ വില്‍സണ്‍, ആലുവ സ്വദേശി വിനാസ് പരീത് എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്.
സിനിമാമേഖലയിലെ മൂന്ന് ബൗണ്‍സര്‍മാരെ എംഡിഎംഐയുമായി പിടികൂടി. തൃശൂര്‍ സ്വദേശികളായ ഷെറിന്‍ തോമസ്, വിപിന്‍ വില്‍സണ്‍, ആലുവ സ്വദേശി വിനാസ് പരീത് എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്.
സിനിമ മേഖലയില്‍ പരിശോധനകള്‍ കര്‍ശനമായതോടെ നടീനടന്മാരുടെ സുരക്ഷാ ജീവനക്കാര്‍ക്ക് ലഹരി വസ്തുക്കള്‍ സൂക്ഷിക്കാന്‍ കൈമാറുന്നതായി വിവരം ഉണ്ടായിരുന്നു.ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന.
പിടികൂടിയതിന് ശേഷം ഇവരെ ചോദ്യം ചെയ്തുവരികയാണ്. ലഹരി കച്ചവടത്തിന് പിന്നില്‍ വലിയ ശൃംഖലയുണ്ടോ എന്നതടക്കമുള്ള വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്.