വിജയ്യുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു

Chief Minister Vijay appoints his own astrologer as Special Duty Officer

35 കോടി രൂപ കോഴ വാഗ്ദാനം ചെയ്തു. വാഗ്ദാനത്തില്‍ വീഴാത്തവരെ ഭീഷണിപ്പെടുത്തിയതായും ടി വി കെ നേതാക്കള്‍ വിവരിച്ചു.

തമിഴ്‌നാട്ടില്‍ വിജയ്യുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതില്‍ കടുത്ത ആരോപണവുമായി ടി വി കെ രംഗത്ത്. സര്‍ക്കാരിനെ വീഴ്ത്താനുള്ള ഡി എം കെയുടെ നീക്കം രഹസ്യാന്വേഷണ വിഭാഗം തകര്‍ത്തെന്നാണ് ടി വി കെ നേതാക്കള്‍ അവകാശപ്പെട്ടത്. 35 കോടി വരെ എം എല്‍ എമാര്‍ക്ക് വാഗ്ദാനം ചെയ്തായിരുന്നു നീക്കം നടന്നതെന്നും മന്ത്രി നിര്‍മല്‍ കുമാര്‍ വിവരിച്ചു. ടി വി കെ എം എല്‍ എമാരെ പാര്‍ട്ടിയില്‍ നിന്ന് രാജിവെപ്പിക്കുന്നതിനായി 35 കോടി രൂപ കോഴ വാഗ്ദാനം ചെയ്തു. വാഗ്ദാനത്തില്‍ വീഴാത്തവരെ ഭീഷണിപ്പെടുത്തിയതായും ടി വി കെ നേതാക്കള്‍ വിവരിച്ചു. ആകെ 15 ടി വി കെ എം എല്‍ എമാരെ ലക്ഷ്യമിട്ടായിരുന്നു അട്ടിമറി നീക്കം. ഇതില്‍ 12 എം എല്‍ എമാരെ പ്രതികള്‍ പലപ്പോഴായി ബന്ധപ്പെട്ടിരുന്നുവെന്നാണ് വ്യക്തമാകുന്നത്.

ടി വി കെ എം എല്‍ എയ്ക്ക് കോഴ വാഗ്ദാനം ചെയ്‌തെന്ന പരാതിയില്‍ പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ഐ പി ഡി എസ് സ്ഥാപകനുമായ സി തിരുനാവക്കരസ്, ഡി എം കെ നേതാവ് സെന്തില്‍ ബാലാജിയുടെ രണ്ട് വിശ്വസ്തര്‍ എന്നിവരാണ് പിടിയിലായത്. കൃഷ്ണഗിരിയിലെ ടി വി കെ (തമിഴക വെട്രി കഴകം) എം എല്‍ എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ അസാധാരണ നടപടി. ട്രിപ്ലിക്കേന്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ചെന്നൈ പൊലീസ് അറസ്റ്റ് വിവരം ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ പുറത്തുവിടുകയായിരുന്നു. സ്പീക്കക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമ്പോള്‍ പിന്തുണയ്ക്കാനായി 35 കോടി രൂപ കോഴ വാഗ്ദാനം ചെയ്ത് തിരുനാവുക്കരസ് ഫോണ്‍ ചെയ്‌തെന്ന കൃഷ്ണഗിരിയിലെ ടി വി കെ എം എല്‍ എ എന്‍ ഇളയരാജയുടെ പരാതി ആണ് അറസ്റ്റിലേക്ക് നയിച്ചത്.വിജയ് സര്‍ക്കാരിനെ വീഴ്ത്താന്‍ സെന്തില്‍ ബാലാജിയുടെ നേതൃത്വത്തില്‍ ഡി എം കെ നീക്കം നടത്തിയതായും പൊലീസ് വാര്‍ത്താക്കുറിപ്പിറക്കി.

Tags