ധർമ്മടം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി വി പി അബ്ദുൾ റഷീദിന് ഭീഷണി: പൊലിസ് സുരക്ഷ ഏർപ്പെടുത്തി

I only told voters two things during the Dharmadat campaign: VP Abdul Rasheed

കണ്ണൂർ : സി.പി എം ചെങ്കോട്ടയായ ധർമ്മടത്ത് തോൽവിയിലും താരമായത് യു ഡി എഫിൻ്റെയുവ സ്ഥാനാർത്ഥി അഡ്വ. വി പി അബ്ദുൾ റഷീദ്. കഴിഞ്ഞ തവണ 50,000 ത്തിൻ്റെ മുകളിൽ ഭൂരിപക്ഷം നേടിയ മുഖ്യമന്ത്രി പിണറായി വിജയനെ വെറും 19,247 വോട്ടുകളിൽ ഒതുക്കാൻ അബ്ദുൾ റഷീദിൻ്റെ മിന്നും പ്രകടനത്തിന് കഴിഞ്ഞു. മികച്ച പ്രകടനം കാഴ്ച്ചവെച്ച അഡ്വ.വി പി അബ്ദുൾ റഷീദിന് പൊലീസ് സുരക്ഷ ഏർപെടുത്തി ധർമ്മടത്ത് പിണറായി വിജയനെ ആറ് റൗണ്ട് പിന്നിൽ നിർത്താൻ റഷീദിന് കഴിഞ്ഞിരുന്നു. പിണറായി വിജയിച്ച വിധി വന്നതിന് പിന്നാലെ അബ്ദുൾ റഷീദിന് പൊലിസ് സുരക്ഷ ഏർപ്പെടുത്തിയത്

സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പൊതുവച്ചേരിയിലെ വീടിനും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട് നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും ധർമ്മടം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും അബ്ദുൾ റഷീദിനെതിരെ കൈയ്യേറ്റവും ഭീഷണിയുമുണ്ടായിരുന്നു ഇതുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിന് ശേഷം അക്രമ സംഭവങ്ങൾ ഒഴിവാക്കാൻ പൊലിസ് സുരക്ഷ ഏർപ്പെടുത്തിയത്.

സി. പി. എം പാർട്ടി ഗ്രാമങ്ങൾ ഉൾപ്പെടുന്ന എട്ടു ഗ്രാമ പഞ്ചായത്തുകളിൽ നിന്നും വൻതോതിൽവോട്ടു നേടാൻ അബ്‌ദുൾ റഷീദിന് കഴിഞ്ഞിരുന്നു. ആറാംറൗണ്ട് വരെ ആയിരത്തിലേറെ വോട്ടുകൾക്ക് മുന്നിട്ടു നിന്ന അബ്ദുൾ റഷീദ് മുഖ്യമന്ത്രിക്കെതിരെ അട്ടിമറി വിജയം നേടുമെന്ന പ്രതീതിയുണ്ടാക്കി. കടമ്പൂർ , മുഴപ്പിലങ്ങാട് പഞ്ചായത്തുകളിൽ ബലാബലം നിന്നപ്പോൾ എ കെ ജിയുടെ നാടായ പെരളശേരി യാണ് പിണറായിയുടെ ലീഡ് വർദ്ധിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വീടുസ്ഥിതി ചെയ്യുന്ന വേങ്ങാട് ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടെ അതിശക്തമായ മത്സരമാണ് അബ്ദുൾ റഷീദ് കാഴ്ച്ചവെച്ചത്.

2021ൽ തളിപറമ്പ് മണ്ഡലത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദനെതിരെ മത്സരിച്ചപ്പോഴും അബ്ദുൾ റഷീദ് ഇതിന് സമാനമായ മിന്നും പ്രകടനം കാഴ്ച്ചവെച്ചിരുന്നു 2021 ൽ എൽ ഡി എഫ് തരംഗത്തിലും പാർട്ടികോട്ടയായ തളിപറമ്പിൽ എം വിഗോവിന്ദൻ്റെ ഭൂരിപക്ഷം 22,689 വോട്ടുകളാക്കി ചുരുക്കാൻ അബ്ദുൾ റഷീദിൻ്റെ പോരാട്ടവീര്യത്തിന് കഴിഞ്ഞിരുന്നു ആ തെരഞ്ഞെടുപ്പിൽ 7.85 ശതമാനം യു.ഡി എഫ് അധിക വോട്ടു നേടിയപ്പോൾ 7.84 ശതമാനം വോട്ടു നഷ്ടം എൽ ഡി എഫിനുണ്ടായി.

Tags