കന്റോണ്‍മെന്റ് എസ്എച്ച്ഒ, എസ്‌ഐ എന്നിവര്‍ക്കെതിരായ ഭീഷണി; വി. ജോയിക്കും കടകംപള്ളിക്കുമെതിരെ കേസ്

v joy

ജാമ്യമില്ല വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 

സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ പൊലീസിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ എംഎല്‍എ വി ജോയിക്കും കടകംപള്ളി സുരേന്ദ്രനും എതിരെ പൊലീസ് കേസെടുത്തു. എസ് എച്ച് ഒ സതീഷ് കുമാര്‍, എസ് ഐ ഗോകുല്‍ എന്നിവര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 

ബോധപൂര്‍വം കലാപം ഉണ്ടാക്കണമെന്നും പോലീസ് ഉദ്യോഗസ്ഥരെ വധിക്കണമെന്നുള്ള ഉദ്ദേശത്തോടെ വിദ്വേഷപരമായും പ്രകോപനപരമായും പ്രസംഗം നടത്തി എന്നാണ് കേസ്. കലാപ ഭീഷണി നടത്തിയതിനെ തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകര്‍ അക്രമാസക്തരായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കി എന്നും പൊലീസിനെ ആക്രമിക്കുകയും ചെയ്തുവെന്നും എഫ്‌ഐആറില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് രവീന്ദ്രന്റെ പരാതിയിലാണ് കേസ്.

Tags