തോട്ടപ്പളളി സ്പില്‍വേ വിവാദം ; മാത്യു കുഴല്‍നാടനെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി
പാലക്കാട് : തോട്ടപ്പളളി സ്പില്‍വേയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എ മാത്യു കുഴല്‍നാടനെതിരെ ഉടന്‍ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഹൈകോടതി അഭിഭാഷകരോട് ഇതുസംബന്ധിച്ച് ഉപദേശം തേടിയിട്ടുണ്ടെന്നും അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മാത്യു കുഴല്‍നാടനാണ് രാജിവെക്കേണ്ടതെന്നും കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.
താന്‍ ഇന്നുവരെ ഒരു അഴിമതിയും നടത്തിയിട്ടില്ലെന്നും അഴിമതിക്ക് കൂട്ടുനിന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ചിറ്റൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയും മാത്യു കുഴല്‍നാടനും തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് പുറത്തിറക്കിയതാണ് വ്യാജ ഓഡിയോ എന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു. തോട്ടപ്പള്ളി സ്പില്‍വേ തുറക്കാതിരുന്നത് മേരിമാത എന്ന കരാർ കമ്പനിക്ക് വേണ്ടിയാണെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ആരോപിക്കുന്ന ശബ്ദരേഖ മാത്യു കുഴല്നാടന് പുറത്തുവിട്ടിരുന്നു.
.jpg)

