പണം വാങ്ങിയവര്‍ അവനെ ചതിച്ചു, അപായപ്പെടുത്തി ; ബാലഭാസ്‌കറിന്റെ മരണത്തില്‍ സത്യം പുറത്തുവരും വരെ നിയമപോരാട്ടം തുടരുമെന്ന് മാതാപിതാക്കള്‍

balabhasker

ഞങ്ങളുടെ ആശങ്ക ശരിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് കോടതി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍ പറയുന്നു.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നാലെ യഥാര്‍ത്ഥ്യങ്ങള്‍ കണ്ടെത്തി കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കും വരെ നിയമപോരാട്ടം തുടരുമെന്ന് മാതാപിതാക്കള്‍. മകന്റെ മരണത്തിലെ അന്വേഷണം അട്ടിമറിക്കാന്‍ പ്രതികള്‍ക്കൊപ്പം പൊലീസും കൂട്ടുനിന്നു. ഞങ്ങളുടെ ആശങ്ക ശരിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് കോടതി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍ പറയുന്നു.

പുതിയ അന്വേഷണ സംഘം സത്യം പുറത്തുകൊണ്ടുവരുമെന്ന പ്രതീക്ഷ ഇരുവരും പങ്കുവച്ചു. സിബിഐയിലെ എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ വീണ്ടും അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.


എട്ടു വര്‍ഷത്തിനിടെ നാല് അന്വേഷണങ്ങള്‍ നടന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. ബാലുവിനൊപ്പമുണ്ടായിരുന്ന പ്രകാശ് തമ്പി, ഡ്രൈവര്‍ അര്‍ജുന്‍, വിഷ്ണു സോമസുന്ദരം എന്നിവരുടെ ഇടപെടലുകളെ കുറിച്ച് തെളിവുകള്‍ കൈമാറിയിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ അവഗണിച്ചു. മകന്റെ കയ്യില്‍ നിന്ന് പണം കൈപ്പറ്റിയവര്‍ ചേര്‍ന്ന് അപായപ്പെടുത്തിയെന്ന് വിശ്വസിക്കുന്നുവെന്നും നീതി കിട്ടും വരെ പോരാടുമെന്നും മാതാപിതാക്കള്‍ പറയുന്നു.
 

Tags