ജമാഅത്തെ ഇസ്ലാമിയെ പിന്തുണക്കുന്നവര്‍ക്ക് പിന്തുണയില്ല; കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഖലീലുല്‍ ബുഖാരി

Those who support Jamaat-e-Islami have no support; Kerala Muslim Jamaat State General Secretary Ibrahim Khalilul Bukhari

 കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയെ പിന്തുണക്കുന്നവര്‍ക്ക് പിന്തുണയില്ലെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി മതതീവ്ര പ്രസ്ഥാനമാണ്. മതരാഷ്ട്രവാദം പുലര്‍ത്തുന്ന ജമാഅത്തിനെ പിന്തുണക്കുന്നവരെ പിന്തുണയ്ക്കാനാവില്ലെന്നും സഹായിച്ചവരെ തിരിച്ചു സഹായിക്കുമെന്നും ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.

tRootC1469263">

'ഞങ്ങളെ സംബന്ധിച്ചിടത്തോളം ജമാഅത്തെ ഇസ്ലാമി മതതീവ്രവാദ പ്രസ്ഥാനമാണ്. അവര്‍ മതരാഷ്ട്ര വാദത്തെ അംഗീകരിക്കുന്നു. അത് ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയില്ല എന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. ജമാഅത്തെ ഇസ്ലാമിക്ക് ഒരിക്കലും ഞങ്ങളുടെ പിന്തുണ ഉണ്ടാവില്ല,'. തുടര്‍ഭരണം വേണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കേത് വോട്ടര്‍മാരാണല്ലോ. ഭരിക്കുന്ന കക്ഷികളുടെ ഭരണം ഇഷ്ടപ്പെട്ടെങ്കില്‍ തുടര്‍ഭരണം ലഭിക്കും. ഇല്ലെങ്കില്‍ മാറ്റിയെഴുതും. അത് ഒരു പാര്‍ട്ടി തീരുമാനിക്കേണ്ടതല്ലല്ലോ,' ബുഖാരി തങ്ങള്‍ പറഞ്ഞു.


 

Tags