നിലവിളക്ക് കൊളുത്തുന്നത് ഹറാമാണെന്ന് പ്രഖ്യാപിക്കുന്നവര്‍ക്ക് അമ്പലത്തിലെ കാര്യങ്ങള്‍ നോക്കാന്‍ നേരം ഉണ്ടാകില്ലന്ന് ബി ഗോപാലകൃഷ്ണന്‍

gopalakrishnan

ഗുരുവായൂര്‍ ക്ഷേത്രത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശബ്ദിക്കേണ്ട ചുമതല ഭാരതീയ ജനതാപാര്‍ട്ടിയ്ക്കുണ്ട്.

ഗുരുവായൂരില്‍ വീണ്ടും വര്‍ഗീയ പരാമര്‍ശവുമായി ബിജെപി സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണന്‍. നിലവിളക്ക് കൊളുത്തുന്നത് ഹറാമാണെന്ന് പ്രഖ്യാപിക്കുന്നവര്‍ക്ക് അമ്പലത്തിലെ കാര്യങ്ങള്‍ നോക്കാന്‍ നേരം ഉണ്ടാകില്ല. ഗുരുവായൂര്‍ ക്ഷേത്രത്തോട് താത്പര്യമില്ലാത്തവരാണ് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശബ്ദിക്കേണ്ട ചുമതല ഭാരതീയ ജനതാപാര്‍ട്ടിയ്ക്കുണ്ട്. അവിടുത്തെ എല്ലാകാര്യങ്ങളും ഞങ്ങള്‍ അന്വേഷിക്കും. ഗുരുവായൂരില്‍ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ അതെല്ലാം നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കിയിട്ടുള്ള വികസനം മാത്രമാണ്.

പിണറായി സര്‍ക്കാരിലെ ഏറ്റവും വലിയ മാലിന്യം എം ബി രാജേഷ് ആണ്. മുകളില്‍ പൂന്തോട്ടം താഴെ മാലിന്യം അതാണ് അവസ്ഥയെന്നും ബി ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചു. കെ കരുണാകരന്‍ ഹിന്ദു കളക്ടര്‍ ഈ നാട്ടില്‍ വേണമെന്ന് പറഞ്ഞതിന് താന്‍ സാക്ഷിയാണ്. ഗുരുവായൂര്‍ അമ്പലത്തില്‍ എല്ലാ മാസവും തൊഴാന്‍ പോകുന്ന ആളായത് കൊണ്ട് ഹിന്ദു കളക്ടര്‍ വേണമെന്ന് കരുണാകരന്‍ പറഞ്ഞു. മതം നോക്കിയാണോ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത് എന്നകാര്യം മലപ്പുറത്ത് പോയാണ് ചോദിക്കേണ്ടതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Tags