പാര്‍ട്ടിയുടെ തലപ്പത്തുള്ളവരാണ് പാര്‍ട്ടിയെ തകര്‍ക്കുന്നത്, സിപിഎമ്മില്‍ നില്‍ക്കാന്‍ കൊള്ളില്ലാത്ത സാഹചര്യമാണിപ്പോഴുള്ളത് ; വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ

The snow is melting...! Will continue in CPM for now; G Sudhakaran softens his stance

പ്രസംഗങ്ങള്‍ കൊണ്ട് മാത്രം വോട്ട് കിട്ടില്ലെന്നും അധികാരത്തിലിരിക്കുമ്പോള്‍ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. പാര്‍ട്ടിയുടെ മുകളിലിരിക്കുന്നവരാണ് പാര്‍ട്ടിയെ തകര്‍ക്കുന്നതെന്നും സിപിഎമ്മില്‍ ആത്മവിമര്‍ശനമില്ലെന്നും സുധാകരന്‍ പറഞ്ഞു. സിപിഎമ്മില്‍ നില്‍ക്കാന്‍ കൊള്ളില്ലാത്ത സാഹചര്യമാണിപ്പോഴുള്ളതെന്നും അതുകൊണ്ടാണ് താന്‍ പാര്‍ട്ടി അംഗത്വം പുതുക്കാതിരുന്നതെന്നും ജി സുധാകരന്‍ വ്യക്തമാക്കി. തങ്ങള്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന കാലത്തെ പാര്‍ട്ടിയല്ല ഇപ്പോഴുള്ളതെന്നും പാര്‍ട്ടിയെന്ന പേര് മാത്രമേയുള്ളൂ എന്നും ജി സുധാകരന്‍ വിമര്‍ശിച്ചു. പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, രാജ്യം മുഴുവന്‍ ചുറ്റി സഞ്ചരിക്കുക എന്നിവയാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളിലുള്ളത്. 

പ്രസംഗങ്ങള്‍ കൊണ്ട് മാത്രം വോട്ട് കിട്ടില്ലെന്നും അധികാരത്തിലിരിക്കുമ്പോള്‍ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags