തൊണ്ടിമുതൽ തിരിമറി കേസ് ; ആന്റണി രാജുവിന് ഇന്ന് നിർണ്ണായക ദിനം

Sitting MLA Antony Raju, who did not campaign for Sudhir Karamana, is undermining the LDF

 മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന സുപ്രധാനമായ ദിവസമാണ് ഇന്ന്. വിദേശിയെ ക്രിമിനൽ കേസിൽ നിന്ന് രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടി തെളിവ് നശിപ്പിച്ചെന്ന കേസിൽ നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപ്പീൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.

കേസ് നടന്ന കാലയളവിൽ അഭിഭാഷകനായിരുന്ന ആന്റണി രാജു ലഹരിക്കേസിലെ പ്രതിയെ സഹായിക്കാൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്നാണ് കേസ്. ഈ കേസിൽ മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയുമാണ് നെടുമങ്ങാട് കോടതി ശിക്ഷ വിധിച്ചത്. രണ്ടാം പ്രതിയായ ആന്റണി രാജുവിനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ തെളിയിക്കപ്പെട്ടതിനെത്തുടർന്നായിരുന്നു ഈ ശിക്ഷാവിധി.

ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആന്റണി രാജു സെഷൻസ് കോടതിയെയും ഹൈക്കോടതിയെയും നേരത്തെ സമീപിച്ചിരുന്നുവെങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല. മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതോടെ ജനപ്രാതിനിധ്യ നിയമപ്രകാരം അദ്ദേഹത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോഗ്യത നേരിടേണ്ടി വന്നിരുന്നു.

ഇന്ന് സെഷൻസ് കോടതിയിൽ നടക്കുന്ന വാദം ആന്റണി രാജുവിന്റെ നിയമപോരാട്ടത്തിൽ ഏറ്റവും നിർണ്ണായകമാണ്. അപ്പീൽ കോടതി ശിക്ഷയിൽ സ്റ്റേ അനുവദിച്ചാൽ മാത്രമേ അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാൻ സാധിക്കൂ.

Tags