തൊണ്ടിമുതൽ തിരിമറിക്കേസ് ; മുൻമന്ത്രി ആന്റണി രാജുവിന് 3 വർഷം തടവ്
തിരുവനന്തപുരം: വിദേശിയായ പ്രതിയെ ലഹരിക്കേസിൽ നിന്നും രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം വെട്ടിത്തൈച്ച് അട്ടിമറി നടത്തിയ കേസിൽ മുൻമന്ത്രി ആന്റണി രാജുവിന് 3 വർഷം തടവുശിക്ഷ. നെടുമങ്ങാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഈ നിർണ്ണായക വിധി. ഗൂഢാലോചനയ്ക്ക് 6 മാസം തടവ്, തെളിവ് നശിപ്പിക്കലിന് 3 വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് 3 വർഷം തടവ് എന്നിങ്ങനെയാണ് കോടതി ശിക്ഷ വിധിച്ചത്. കേസ് സി.ജെ.എം കോടതി പരിഗണിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളി.
tRootC1469263">നീതിന്യായ ചരിത്രത്തിൽ തന്നെ അത്യപൂർവ്വമായ ഒരു കുറ്റകൃത്യത്തിനാണ് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി മുൻമന്ത്രി ആന്റണി രാജുവിനെ ശിക്ഷിച്ചിരിക്കുന്നത്. കോടതിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്ത്, ഒരു ജനപ്രതിനിധിയും കോടതി ഉദ്യോഗസ്ഥനും ചേർന്ന് നടത്തിയ ആസൂത്രിതമായ തെളിവ് നശിപ്പിക്കലാണ് ദശാബ്ദങ്ങൾക്കിപ്പുറം തെളിയിക്കപ്പെട്ടത്. 1990 ഏപ്രിൽ നാലിനാണ് ഓസ്ട്രേലിയൻ പൗരനായ സാൽവദോർ സാർലി അടിവസ്ത്രത്തിൽ ഒളിപ്പിച്ച ഹാഷിഷുമായി പൂന്തുറ പൊലീസിന്റെ പിടിയിലാകുന്നത്.
അന്ന് തിരുവനന്തപുരം സെഷൻസ് കോടതി പ്രതിക്ക് 10 വർഷം തടവ് വിധിച്ചിരുന്നു. വിചാരണ വേളയിൽ പ്രതിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജു, കോടതിയിലെ തൊണ്ടി ക്ലർക്കിനെ സ്വാധീനിച്ച് പ്രധാന തെളിവായ അടിവസ്ത്രം പുറത്തെത്തിച്ചു. പ്രതിയുടെ സ്വകാര്യ വസ്തുക്കൾ വിട്ടുകൊടുക്കാനുള്ള കോടതി ഉത്തരവിന്റെ മറവിലായിരുന്നു ഈ നീക്കം. കോടതിയിൽ തിരിച്ചേൽപ്പിച്ച അടിവസ്ത്രം വെട്ടി ചെറുതാക്കിയ നിലയിലായിരുന്നു. ഹൈക്കോടതിയിലെ അപ്പീൽ വേളയിൽ, ഈ അടിവസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന് കാണിച്ച് ആന്റണി രാജു വാദിക്കുകയും പ്രതിയെ മോചിപ്പിക്കുകയും ചെയ്തു.
.jpg)


