കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി തോമസ് വര്‍ഗീസ്
കണ്ണൂര്‍:കെ സുധാകരന്‍ മത്സരിച്ചാല്‍ തനിക്ക് മന്ത്രിയാവാന്‍ കഴിയില്ലെന്ന് മനസ്സിലായത് കൊണ്ടാണ് സുധാകരനെ പിന്നില്‍ നിന്ന് കുത്തിയതെന്ന് മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി തോമസ് വര്‍ഗീസ്. നിയമസഭ തെരഞ്ഞെടുപ്പില്‍ കെ സുധാകരനെ മത്സരിപ്പിക്കുന്നതില്‍ പിന്നില്‍ നിന്ന് കുത്തിയത് സണ്ണി ജോസഫാണെന്നാണ് തോമസ് വര്‍ഗീസിന്റെ ആരോപണം. കെ സുധാകരനെ മല്‍സരിപ്പിക്കാതിരിക്കാന്‍ എഐസിസിക്ക് കത്ത് നല്‍കിയതും സണ്ണി ജോസഫാണെന്ന് തോമസ് വര്‍ഗീസ് പറഞ്ഞു. കത്തിലെ ഒപ്പ് സണ്ണി ജോസഫിന്റെതുതന്നെയാണ്. താന്‍ നേരത്തെ സഹകരണ ബാങ്ക് പ്രസിഡന്റായ വേളയില്‍ വിവിധ പേപ്പറുകളില്‍ സണ്ണി ജോസഫിന്റെ ഒപ്പ് താന്‍ തന്നെ പലവട്ടം കണ്ടതാണ്. കണ്ണൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തോമസ് വര്‍ഗീസ്.
കത്തിലെ ഒപ്പ് സണ്ണി ജോസഫിന്റേതു തന്നെയാണ്. താന്‍ നേരത്തെ സഹകരണ ബാങ്ക് പ്രസിഡന്റായ വേളയില്‍ വിവിധ പേപ്പറുകളില്‍സണ്ണി ജോസഫിന്റെ ഒപ്പ് പലവട്ടം കണ്ടതാണ്. മുന്‍കാല തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍ നിന്ന് കെ പി നൂറുദ്ദീനെയും, എ ഡി മുസ്തഫയെയും തോല്‍പ്പിച്ചത് സണ്ണി ജോസഫിന്റെ നേതൃത്വത്തിലായിരുന്നുവെന്നും തോമസ് വര്‍ഗീസ് പറഞ്ഞു. സണ്ണി ജോസഫ് അധികാരം ഉപയോഗിച്ച് തന്റെ കുടുംബാംഗങ്ങള്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ജോലി വാങ്ങികൊടുത്തു . അദ്ദേഹത്തിന്റെ മകള്‍ക്ക് ജോലി കൊടുത്തത് മതിയായ യോഗ്യതയില്ലാതെയാണ്. എന്നാല്‍ ഒരൊറ്റ പാര്‍ട്ടി പ്രവര്‍ത്തകനും ഇദ്ദേഹം ഒരു ഉപകാരവും ചെയ്തിട്ടിലെന്നും തോമസ് വര്‍ഗീസ് പറഞ്ഞു.
.jpg)

