തൊടുപുഴയിൽ 18 വയസുകാരനിൽ നിന്ന് അര ലക്ഷം രൂപയുടെ അനധികൃത മരുന്ന് പിടികൂടി

drug arrest
drug arrest

ഇടുക്കി തൊടുപുഴയിൽ 18 വയസുകാരനിൽ നിന്ന് 50,850 രൂപയുടെ അനധികൃത മരുന്നുകൾ പിടികൂടി. തൊടുപുഴ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ തൊടുപുഴ ടൗണിൽ നടത്തിയ പരിശോധനയിൽ ആദിത്യൻ ബൈജുവിന്റെ പക്കൽ നിന്നും രക്തസമ്മർദം കുറവുള്ളവർ ഉപയോഗിക്കുന്ന മരുന്ന് അനധികൃതമായി സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. തുടർന്ന് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് പരിശോധിച്ച് മരുന്നുകൾ പിടിച്ചെടുത്തു. ഏകദേശം, 50,850 രൂപ വിലവരുന്ന, 150 വയൽ ഇൻജക്ഷൻ മരുന്നുകളാണ് കസ്റ്റഡിയിലെടുത്തത്. ഓൺലൈൻ വഴിയാണ് യുവാവ് മരുന്നു വാങ്ങിയത്. ഓൺലൈൻ വഴി മരുന്ന് വാങ്ങിയതുമായി ബന്ധപ്പെട്ട് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് എടുത്ത ഇടുക്കിയിലെ അഞ്ചാമത്തെ കേസാണിത്. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ശക്തമായ തുടർനടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഡ്രഗ്‌സ് കൺട്രോളർക്ക് നിർദേശം നൽകി.

tRootC1469263">

എറണാകുളം അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളർ കെ സന്തോഷ് മാത്യുവിന്റെ നിർദേശത്തിൽ ഡ്രഗ്‌സ് ഇൻസ്പെക്ടർ മാർട്ടിൻ ജോസഫ് നിയമനടപടികൾ സ്വീകരിച്ചു. ഡ്രഗ്‌സ് ഇൻസ്‌പെക്ടർ ഇന്റലിജൻസ്, കെ.ആർ. നവീൻ പരിശോധനയിൽ പങ്കെടുത്തു. പിടിച്ചെടുത്ത വസ്തുക്കൾ തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഡോക്ടറുടെ നിർദേശമില്ലാതെ ഈ മരുന്ന് ഉപയോഗിച്ചാൽ ജീവൻ പോലും അപകടത്തിലാകും.

Tags