ഈ വർഷത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് പഴയ ഒരു റാങ്കുകാരി; അപൂര്‍വ്വ നിയോഗമെന്ന് ഡോ. ഷര്‍മിള

This year's SSLC results were announced by an old rank holder; Dr. Sharmila says it is a rare appointment

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ എസ്എസ്എല്‍സി പരീക്ഷയിലെ  മൂന്നാം റാങ്കുകാരിയും പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ  ഡോ. ഷര്‍മിള മേരി ജോസഫ് ആണ്. എല്ലാ വർഷവും  വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കുന്ന ഫലം ഇത്തവണ 1986ലെ റാങ്കുകാരി പ്രഖ്യാപിച്ചത് അപൂര്‍വ്വതയായി മാറിയിരിക്കുകയാണ്.

ഇതിനെ ഒരു നിയോഗമായാണ് കാണുന്നതെന്ന് ഷര്‍മിള മേരി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഫലം തനിക്ക് പ്രഖ്യാപിക്കേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അന്നും എസ്എസ്എല്‍സി പരീക്ഷയില്‍ നല്ല കടുത്ത മത്സരം ഉണ്ടായിരുന്നു. രാവിലെയും ഉച്ചയ്ക്കുമായിട്ടായിരുന്നു പരീക്ഷ. ബുധനാഴ്ച തുടങ്ങി അടുത്ത ബുധനാഴ്ച തീരുന്ന തരത്തില്‍ ആറു ദിവസമായിരുന്നു പരീക്ഷ. അന്ന് റാങ്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ഷര്‍മിള മേരി ജോസഫ് പറഞ്ഞു.

ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റ് സ്‌കൂളിലാണ് പഠിച്ചത്. അന്ന് ആദ്യ മൂന്ന് റാങ്കും പെണ്‍കുട്ടികളാണ് കരസ്ഥമാക്കിയത്. നിലവില്‍ കുട്ടികള്‍ക്ക് നിരവധി അവസരങ്ങള്‍ ഉണ്ട്. അവ വേണ്ട പോലെ പ്രയോജനപ്പെടുത്തുക. നന്നായി പഠിക്കാനും ഫോക്കസ് ചെയ്ത് പഠിക്കാനുമായിരുന്നു കുട്ടികള്‍ക്കായി ഷര്‍മിള മേരി ജോസഫിന്റെ ഉപദേശം. സ്വപ്‌നം കാണാനും അത് നേടിയെടുക്കാനും പരിശ്രമിക്കാനും ഡോക്ടര്‍ ആയ ശേഷം എംഡി പഠിച്ച് കൊണ്ടിരിക്കേ ഐഎഎസ് കിട്ടിയ ഷര്‍മിള പറഞ്ഞു.

Tags