മദ്യലോബിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണിത് ; വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിയില്‍ സര്‍ക്കാരിന് എതിരെ ദേശാഭിമാനി

deshabhimani

ഘടകകക്ഷികളില്‍ നിന്നുപോലും എതിര്‍പ്പുണ്ടായിട്ട് മുഖ്യമന്ത്രി തീരുമാനം പിന്‍വലിക്കാന്‍ തയാറായിട്ടില്ല.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിയില്‍ സര്‍ക്കാരിന് എതിരെ വിമര്‍ശനം കടുപ്പിച്ച് എല്‍ഡിഎഫ്. തീരുമാനം യുഡിഎഫിന് വിട്ട മുഖ്യമന്ത്രിയുടെ നടപടി ജനങ്ങളെ വിഡ്ഢികളാക്കാനെന്ന് സിപിഐഎം മുഖപത്രം ദേശാഭിമാനി. മദ്യലോബിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവെന്ന് ദേശാഭിമാനി എഡിറ്റോറിയലില്‍ വിമര്‍ശനം. മുസ്‌ലിം ലീഗ് അഴിമതിക്ക് കുടപിടിക്കുന്നെന്നും ആരോപണം.

ഘടകകക്ഷികളില്‍ നിന്നുപോലും എതിര്‍പ്പുണ്ടായിട്ട് മുഖ്യമന്ത്രി തീരുമാനം പിന്‍വലിക്കാന്‍ തയാറായിട്ടില്ല. സര്‍ക്കാരിന്റെ യഥാര്‍ഥ അജന്‍ഡകളിലേക്കാണ് സര്‍ക്കാര്‍ നടപടി വിരല്‍ ചൂണ്ടുന്നതെന്ന് ദേശാഭിമാനി എഡിറ്റോറിയലില്‍ പറയുന്നു. ഭരണത്തിന്റെ ആദ്യ നാളുകളില്‍തന്നെ അഴിമതിയുടെ കറപുരണ്ട ഒരു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എടുത്തുചാടിയത് മദ്യലോബിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണെന്ന് വിമര്‍ശനം.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് അഴിമതിയാണെന്ന് പറഞ്ഞ വിഡി സതീശന്‍ ഇന്ന് മുഖ്യമന്ത്രി കസേരയിലിരുന്ന് അതേ അഴിമതിക്ക് ചുക്കാന്‍ പിടിക്കുകയാണെന്നും എഡിറ്റോറിയലില്‍ വിമര്‍ശനം. എക്സൈസ് മന്ത്രി പോലും അറിയാത്ത ബജറ്റ് പ്രസംഗത്തിലൂടെ മദ്യ ലോബികള്‍ക്ക് കോടികളുടെ ലാഭം കൊയ്യാനുള്ള വഴിയൊരുക്കലാണെന്നും ആരോപണം. വിഡി സതീശന്റെ മംഗളൂരു യാത്ര ഈ സാഹചര്യത്തില്‍ അതീവ ഗൗരവത്തില്‍ കാണേണ്ടതാണെന്ന് ദേശാഭിമാനി പറയുന്നു.ജനവഞ്ചനക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അഴിമതിയുടെ വീര്യം തിരിച്ചറിയാന്‍ ഇനിയുമെന്ത് തെളിവാണെ് കേരളത്തിന് വേണ്ടതെന്നും ദേശാഭിമാനി എഡിറ്റോറിയലില്‍ പറയുന്നു.

Tags